Sunday 20 January 2019


പൈപ്പര്‍ 23 വിഭാഗത്തില്‍ പെട്ട് അപ്പാച്ചെ വിമാനം അപകടത്തില്‍ പെട്ടു,10 പേര്‍ മരിച്ചു

By Abhirami Sajikumar.18 Mar, 2018

imran-azhar

 

മനില: ടേക്ക് ഓഫിനു പിന്നാലെ യാത്രക്കാരുമായി വിമാനം റണ്‍വേയ്ക്കു സമീപമുള്ള വീട്ടിലേയ്ക്ക് ഇടിച്ചിറങ്ങി. സംഭവത്തില്‍ 10 പേര്‍ മരിച്ചു. വീടിനു പരിസരത്ത് ഉണ്ടായിരുന്ന അഞ്ചു പേരും വിമാനത്തില്‍ ഉണ്ടായിരുന്ന അഞ്ചു പേരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പൈപ്പര്‍ 23 വിഭാഗത്തില്‍ പെട്ട് അപ്പാച്ചെ വിമാനമാണ് അപകടത്തില്‍ പെട്ടത്. ഫിലിപ്പീന്‍സിലെ ബലാകേന്‍ പ്രൊവിന്‍സിലെ പ്ലാരിഡേല്‍ നഗരത്തിലായിരുന്നു സംഭവം. 

 

പൈലറ്റ് അടക്കം ആറുപേര്‍ക്കു സഞ്ചരിക്കാവുന്ന വിമാനമായിരുന്നു ഇത്. വിമാനം വീട്ടിലേയ്ക്ക് ഇടിച്ചു കയറിയതോടെ വീടിനു തീ പിടിക്കുകയായിരുന്നു. വീടിനു സമീപം ഉണ്ടായിരുന്ന രണ്ടു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. ടേക്ക് ഓഫിനിടയില്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട വിമാനം സമീപത്തുണ്ടായിരുന്ന പോസ്റ്റിലും മരത്തിലും ഇടിച്ച ശേഷം സമീപത്തെ വീട്ടിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.