Thursday 12 December 2019




ക്യാമ്പസിലെ താരങ്ങള്‍ക്ക് സഹപാഠികളുടെ ആദരം

By Sarath Surendran.09 Sep, 2018

imran-azhar

 

തിരുവനന്തപുരം : സംസ്ഥാനത്തെ നാശം വിതച്ച പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പോയ വിദ്യാര്‍ത്ഥികള്‍ക്ക് സഹപാഠികളുടെ സ്‌നേഹാദരം. തീരദേശവാസികളും തുമ്പ സെന്റ് സേവിയേഴ്‌സ് കോളജിലെ വിദ്യാര്‍ത്ഥികളുമായ പ്രദീപ്, ടോണി, ഐബിന്‍, ജോബിന്‍ എന്നിവര്‍ക്കാണ് സഹപാഠികള്‍ പൊന്നാടയും ഫലകവും നല്കി ആദരിച്ചത്. ആഗസ്റ്റ് 15 ന് സംസ്ഥാനത്താകെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ 17ന് നാട്ടില്‍ നിന്നും പത്തനംതിട്ട ഭാഗത്തേയ്ക്ക് പോകുന്ന വള്ളങ്ങളുടെ കൂടെ ഇവരും യാത്ര തിരിക്കുകയായിരുന്നു. ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന തീരദേശ കോളജായ തുമ്പ സെന്റ് സേവിയേഴ്‌സില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ദുരന്തമുഖത്തേക്ക് അവശ്യസാധനങ്ങളെത്തിച്ചിരുന്നു. എസ്.എഫ്.ഐ യുടെ സെന്റ് സേവിയേഴ്‌സ് കോളജ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ എസ്.എഫ്.ഐ മംഗലപുരം ഏര്യ കമ്മിറ്റി അംഗം ഹരികുമാര്‍ കോളജ് യൂണിറ്റ് സെക്രട്ടറി അഖില്‍ സുന്ദര്‍, പ്രസിഡന്റ് റൊണാള്‍ഡ് റോബര്‍ട്ട്, മാതൃകം കണ്‍വീനര്‍ ഉനില എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു.