Tuesday 19 March 2019


നൈപുണ്യം കർമ്മസേനയ്ക്ക് പുരസ്‌കാരം നൽകി

By കലാകൗമുദി ലേഖകൻ.20 Sep, 2018

imran-azhar

 

ആറ്റിങ്ങൽ : പ്രളയ ദുരിത മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങളും അതോടോപ്പം വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും മറ്റും ഉപയോഗ പ്രദമാക്കി നൽകിയ ആറ്റിങ്ങൽ ഗവ.ഐ.റ്റി.ഐ യിലെ നൈപുണ്യം കർമ്മസേനയെ മന്ത്രി ടി.പി രാമകൃഷ്ണൻ ആദരിച്ചു. അതോടൊപ്പം ഇവർക്കായി എം.എൽ .എ ബി.സത്യൻ ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരവും മന്ത്രി സമ്മാനിച്ചു. ആറ്റിങ്ങൽ ഐ.ടി.ഐയുടെ ബഹുനില മന്ദിരോത്‌ഘാടന വേദിയിൽ വച്ചാണ് പ്രിൻസിപ്പാൾ സുജാതയുടെയും എം.എൽ .എ ബി.സത്യന്റേയും സാന്നിദ്ധ്യത്തിൽ മന്ത്രി പുരസ്കാരം സമ്മാനിച്ചത്.