By Sarath Surendran.04 Oct, 2018
തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിര്‍മ്മിതിക്കുമായി നടപ്പിലാക്കുന്ന നവകേരള ഭാഗ്യക്കുറിയുടെ പ്രചരണാര്‍ത്ഥം സംസ്ഥാന ഭാഗ്യക്കുറി വകുപ്പും കുംബശ്രീ മിഷനും ചേര്‍ന്ന് 'രംഗശ്രീ' ഗ്രൂപ്പുകള്‍ മുഖേന സംസ്ഥാന വ്യാപകമായി തെരുവ് നാടകം സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കാട്ടാക്കട, മ്യൂസിയം, ആറ്റിങ്ങല്‍, മെഡിക്കല്‍ കോളജ്, തമ്പാനൂര്‍, കിഴക്കേക്കോട്ട എന്നിവിടങ്ങളിലാണ് തെരുവ് നാടകം നടത്തിയത്. 'അതിജീവനത്തിന്റെ പാതയില്‍' എന്ന് പേരിട്ട നാടകം പ്രളയത്തിന്റെ രൂക്ഷതയും അതിജീവനവും വരച്ചുകാട്ടുന്നതായിരുന്നു. നാടകത്തോടനുബന്ധിച്ച് നവകേരള ഭാഗ്യക്കുറിയുടെ വില്പനയുമുണ്ടായിരുന്നു. നവകേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഈ മാസം 15 നാണ്.'