By Sarath Surendran.12 Oct, 2018
വയനാട് : ജില്ലയില്‍ കാലവര്‍ഷക്കെടുതിമൂലം നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് അപ്പീല്‍ കേസുകളില്‍ ആശ്വാസധനസഹായ വിതരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അധികതുക അനുവദിച്ച് ഉത്തരവായി.
അപ്പീല്‍കേസുകളില്‍ അര്‍ഹരായ 217 കുടുംബങ്ങള്‍ക്ക് 6200 രൂപ നിരക്കില്‍ 13,45,400 രൂപ അനുവദിക്കണമെന്ന ജില്ലാ കളക്ടറുടെ അപേക്ഷ അംഗീകരിച്ചാണ് തുക അനുവദിച്ചത്.