Tuesday 20 August 2019




പ്രളയം നാശം വിതച്ച റോഡിന് പുതുജീവൻ നൽകി ; വീഡിയോ പങ്കുവച്ച് മുഖ്യമന്ത്രി

By uthara .11 Feb, 2019

imran-azhar

തിരുവനന്തപുരം: പ്രളയക്കെടുതിക്കിൽ ഏറെ നാശനഷ്‌ടങ്ങൾ വിതച്ചതിന്റെ കൂടെ ഒരു റോഡ് കൂടി തകർന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരിരുന്നു . ഗതാഗതസൗകര്യം തീർത്തും അസാധ്യമായി മാറിയ മലപ്പുറം ജില്ലയിലെ വണ്ടൂർ-നടുവത്ത്-വടക്കും പാടം റോഡ് ഇന്ന് പുതുജീവൻ പകർന്നിരിക്കുകയാണ് .

 

പ്രളയത്തിൽ തകർന്നടിഞ്ഞ റോഡ് താത്ക്കാലികമായി സൈന്യത്തിന്‍റെ സഹായത്തോടെ നടപ്പാലം ഒരുക്കി നൽകിയിരുന്നു . എന്നാൽ 25 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ച് പുനർ നിർമാണം നടത്തിയിരിക്കുകയാണ് . മുഖ്യമന്ത്രിയുടെ ഓഫീസ് റോഡിന്റെ റെ വീഡിയോ പുറത്ത് വിടുകയും ചെയ്തു .