Friday 24 September 2021




ഫ്‌ളോറിഡയിൽ ബില്യാര്‍ഡ്‌സ് ക്ലബ്ബിന് പുറത്ത് വെടിവെയ്പ്പ്; 2 മരണം, 20ഓളം പേർക്ക് പരിക്ക്

By Sooraj Surendran.30 May, 2021

imran-azhar

 

 

ഫ്‌ളോറിഡ (യു.എസ്): ഫ്‌ളോറിഡയിൽ ബില്യാര്‍ഡ്‌സ് ക്ലബ്ബിന് പുറത്തുണ്ടായ വെടിവെയ്പ്പിൽ 2 പേർ മരിച്ചു.

 

ആക്രമണത്തിൽ 20ഓളം പേർക്ക് പരിക്കേറ്റു. 25 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ബില്യാര്‍ഡ്‌സ് ക്ലബ്ബില്‍ നടന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവർക്ക് നേരെയാണ് അക്രമികൾ വെടിയുതിർത്തത്.

 

രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.

 

അക്രമികളെ പിടികൂടുന്നതിനായി പോലീസ് പ്രദേശവാസികളുടെ സഹായവും തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ 3 പേരുണ്ടെന്നാണ് വിവരം.