Wednesday 12 December 2018


കാലിത്തീറ്റ കുംഭകോണകേസില്‍ ലാലുവിന് അഞ്ച് വര്‍ഷം തടവ്

By sruthy sajeev .24 Jan, 2018

imran-azhar


റാഞ്ചി. കാലിത്തീറ്റ കുംഭകോണത്തിലെ മൂന്നാം കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിമാരായ ലാലുപ്രസാദ് യാദവ്, ജഗന്നാഥ് മിശ്ര എന്നിവര്‍ക്ക് അഞ്ചു വര്‍ഷം തടവ്. 56 കുറ്റാരോപിതരില്‍ ആറുപേരെ വിട്ടയച്ചു. ലാലു കുറ്റക്കാരനാണെന്നു കോടതി രാവിലെ കണ്ടെത്തിയിരുന്നു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും കേസില്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. ആദ്യ രണ്ടു കേസുകളില്‍ ലാലു കുറ്റക്കാരനെന്നുകണ്ടു ശികഷ വിധിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ ജയില്‍ശികഷ അനുഭവിക്കുന്ന ലാലുവിന്റെ ജാമ്യാപേകഷ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. 1992-94 കാലയളവില്‍ വ്യാജരേഖകള്‍ നല്‍കി ചയിബസ ട്രഷറിയില്‍ നിന്നു 37.63 കോടി രൂപ പിന്‍വലിച്ചതായാണു കേസ്. ഡിയോഹര്‍ ട്രഷറില്‍നിന്ന് 82.42 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ മൂന്നരവര്‍ഷം തടവിനു ശിക്ഷിക്കപെ്പട്ടു ബിര്‍സമുണ്ട ജയിലിലാണു ലാലുവും കൂട്ടരും.