Tuesday 19 March 2024




ടെക്നോപാർക്കിൽ ഭക്ഷ്യവിഷബാധ: ചികിത്സ തേടി ടെക്കികൾ

By Sooraj Surendran .13 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: ടെക്നോപാർക്കിലെ നൂറോളം ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഭക്ഷണം കഴിച്ച ജീവനക്കാർക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സംഭവത്തിൽ ടെക്നോപാർക്ക് കീവനക്കാരുടെ സംഘടനയായ പ്രതിധ്വനി മേയർ വി കെ പ്രശാന്തിന് പരാതി നൽകി. ടെക്നോപാർക്കിലെ ക്യാന്റീനിൽ നിന്നും, സമീപത്തുള്ള ഭക്ഷണശാലകളിൽ നിന്നും ഭക്ഷണം ഖഴിച്ചവർക്കാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. ടെക്കികളെ ബാധിച്ച സ്റ്റൊമക് ഫ്ലൂവോ ഭക്ഷ്യവിഷബാധയോ എന്ന് ഇനിയും സ്ഥിതീകരിച്ചിട്ടില്ലാത്ത സംഭവത്തിൽ കോർപ്പറേഷൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഭക്ഷ്യവിഷബാധ വെള്ളത്തിലൂടെയോ, ഭക്ഷണത്തിലൂടെയോ പകർന്നതാണെന്നാണ് നിഗമനം.