Saturday 06 June 2020




കടലക്കറിയിൽ ഒച്ച്; വഴുതക്കാട്ടെ ഹോട്ടൽ അടച്ചുപൂട്ടി

By Sooraj Surendran.18 Oct, 2019

imran-azhar

 

 

തിരുവനന്തപുരം: വഴുതക്കാട് ഐശ്വര്യ ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ചയാൾക്ക് കടലക്കറിയിൽ നിന്ന് ഒച്ചിനെ കിട്ടി. ഐശ്വര്യ ഹോട്ടലില്‍ നിന്നും തിരുവനന്തപുരം സ്വദേശിക്കാണ് അപ്പത്തോടൊപ്പം വാങ്ങിയ കടലക്കറിയില്‍ നിന്ന് ഒച്ചിനെ ലഭിച്ചത്. സംഭവത്തെ തുടർന്ന് ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളും പിടിച്ചെടുത്തു.

 

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലിൽ ഭക്ഷണം പാകം ചെയ്യുന്നതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും ഉദ്യോഗസ്ഥർ പിടികൂടി. തുടർന്ന് ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അടച്ചുപൂട്ടി. സംഭവം ഒത്തുതീർപ്പാക്കാൻ ഹോട്ടൽ മാനേജർ ശ്രമം നടത്തിയെങ്കിലും ഭക്ഷണം കഴിച്ചവർ പ്രതിഷേധവുമായി മുന്നോട്ട് പോകുകയും ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകുകയുമായിരുന്നു. എത്രയും പെട്ടന്ന് തന്നെ തെഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും ഹോട്ടല്‍ ഉടമയ്ക്ക് ഭക്ഷ്യാ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.