Thursday 04 March 2021




വിമാനം തകര്‍ന്ന് ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റും കളിക്കാരും മരിച്ചു

By Veena Viswan.25 Jan, 2021

imran-azhar

 

പാല്‍മസ്: വിമാനാപകടത്തില്‍ പാല്‍മസ് ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റും കളിക്കാരും ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. ടോകാന്റിനെന്‍സ് ഏവിയേഷന്‍ അസോസിയേഷന്റെ വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ തകര്‍ന്നുവീഴുകയായിരുന്നു.


ക്ലബ് പ്രസിഡന്റ് ലൂകാസ് മെയ്‌റ, കളിക്കാരായ ലൂകാസ് പ്രാക്‌സെഡെസ്, ഗുല്‍ഹേം നോ, റാനുലെ, മാര്‍ക്കസ് മോലിനാരി പൈലറ്റ് വാഗ്‌നര്‍ എന്നിവരാണ് പാല്‍മസ് നഗരത്തിനടുത്ത് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്.

ബ്രസീല്‍ കപ്പ് മത്സരത്തില്‍ പങ്കെടുക്കാനായി കളിക്കാരുമായി യാത്ര തിരിച്ച ചെറിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. 800 കിലോമീറ്റര്‍ അകലെയുളള ഗോയാനിയയിലേക്കായിരുന്നു യാത്ര.