By സൂരജ് സുരേന്ദ്രന്.04 Jan, 2022
മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാനഗരങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു.
ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണവും കുറച്ചിട്ടുണ്ട്. തിങ്കളാഴ്ച 4,099 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.
ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം അവശ്യ സര്‍വീസുകളില്‍ ഉള്ള ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ബസ്, മെട്രോ സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരും. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 8,082 ആണ്.
ഇത് 20000 കവിഞ്ഞാൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നാണ് സർക്കാർ വൃത്തങ്ങളുടെ അറിയിപ്പ്.
നഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ കുറവുവന്നില്ലെങ്കില്‍ മിനി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുംബൈ മേയര്‍ കിഷോരി പട്നേക്കര്‍ അറിയിച്ചു.