Friday 22 November 2019




നെടുമ്പാശേരി വിമാനത്താവളം വഴി വിദേശ കറൻസി കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

By Sooraj Surendran.19 Aug, 2019

imran-azhar

 

 

നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി വിദേശ കറൻസി കടത്താൻ ശ്രമം. സംഭവത്തെ തുടർന്ന് സുരക്ഷാ വിഭാഗം ഒരാളെ പിടികൂടി. ഡോളർ, സൗദി റിയാൽ, യുഎഇ ദിർഹം എന്നിവ ഉൾപ്പെടുയുള്ള 24 ലക്ഷം രൂപയുടെ കറൻസിയാണ് കാസർഗോഡ് സ്വദേശി കടത്താൻ ശ്രമിച്ചത്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഇയാൾ സ്വർണ്ണക്കടത്തിലെ കണ്ണിയാണെന്നാണ് പോലീസ് നിഗമനം. വിദേശത്ത് സ്ഥിരമായി ജോലിയോ, ബിസിനസോ ഇല്ലാത്ത ഇയാൾ സ്ഥിരമായി വിദേശ യാത്ര നടത്താറുണ്ടെന്ന് പോലീസ് കണ്ടെത്തി. ട്രോളിബാഗിന്‍റെ ഹാന്‍റിലിനകത്താണ് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം പിടികൂടിയത്.