Tuesday 02 June 2020




ആന്ധ്രാപ്രദേശ് മുൻ സ്പീക്കർ കൊടേല ശിവപ്രസാദ് റാവു അന്തരിച്ചു

By Sooraj Surendran.16 Sep, 2019

imran-azhar

 

 

അമരാവതി: മുൻ ആന്ധ്രാപ്രദേശ് സ്പീക്കറും തെലുങ്ക്ദേശം പാർട്ടിയിലെ മുതിർന്ന നേതാവുമായ കൊടേല ശിവപ്രസാദ് റാവു അന്തരിച്ചു. ആത്മഹത്യാ ശ്രമത്തെ തുടർന്നാണ് അന്ത്യം. വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച ശിവപ്രസാദ് റാവുവിനെഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ശിവപ്രസാദ് റാവുവിനും, കുടുംബത്തിനുമെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സൂചനയുണ്ട്. ശിവപ്രസാദ് റാവുവിന്റെ മരണത്തിൽ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അനുശോചനം രേഖപ്പെടുത്തി.