Wednesday 08 April 2020




തളിപ്പറമ്പ് ജില്ലാ ജയിലിന് തറക്കലിട്ടു

By online desk.26 Feb, 2020

imran-azhar

തളിപ്പറമ്പ്: തളിപ്പറമ്പ്‌ ജില്ലാ ജയിലിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കാഞ്ഞിരങ്ങാട് ആണ് പുതിയ ജയിൽകെട്ടിടം നിർമിക്കുന്നത് കെട്ടിട സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയിംസ് മാത്യു എം.എല്‍.എ. പരിപാടിക്ക് അധ്യക്ഷത വഹിച്ചു.

 

പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ, പഴയങ്ങാടി, പരിയാരം, ആലക്കോട്, കുടിയാന്‍മല, ശ്രീകണ്ഠാപുരം, തളിപ്പറമ്പ് 'പയ്യാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ റിമാന്‍ഡ് തടവുകാരെപാർപ്പിക്കാനാണ് ഈ ജയിൽ നിർമിക്കുന്നത്. കാഞ്ഞിരങ്ങാട് റവന്യൂ നല്‍കിയ 8.477 ഏക്കര്‍ സ്ഥലത്താണ് ജില്ലാ ജയില്‍ നിര്‍മ്മിക്കുന്നത്.

 

18.56 കോടി രൂപ മുതൽ മുടക്കി നിയമിക്കുന്ന ജയിലിൽ 'ഒക് ടഗണ്‍' മാതൃകയിലുള്ള ജയിലില്‍ പൂന്തോട്ടം, ഡിജിറ്റല്‍ ലൈബ്രറി, അത്യാധുനിക അടുക്കള, ഡൈനിങ്ങ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകുംകൂടാതെ അ ഞ്ഞൂറോളം തടവുകാര്‍ക്കുള്ള സൗകര്യങ്ങളും ജയിലിൽ ഉണ്ടാകും.