Monday 04 July 2022




മഹാരാഷ്ട്രയില്‍ രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്ഐവി;ഒരു കുട്ടി മരിച്ചു

By Priya.26 May, 2022

imran-azhar

മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ചികിത്സയുടെ ആവശ്യത്തിനായി രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്ഐവി. ഇതില്‍ ഒരു കുട്ടി മരിച്ചു. സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ആര്‍ കെ ധകാടെയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 


ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡാ. ആര്‍ കെ ധകാടെ പറഞ്ഞു.കുട്ടികള്‍ ഒരേ രക്തബാങ്കില്‍ നിന്നാണോ രക്തം സ്വീകരിച്ചതെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ രക്തം നല്‍കിയതെന്നും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.