Sunday 12 July 2020




വാഹനാപകടം; സംസ്ഥാനത്ത് മൂന്നിടത്തായി നാല് മരണം

By Chithra.15 Nov, 2019

imran-azhar

 

ഇന്ന് രാവിലെയുണ്ടായ വാഹനാപകടങ്ങളിൽ മൂന്നിടത്തായി നാല് പേർ മരിച്ചു. ദേശീയപാതയിൽ തൃശൂർ പുതുക്കാട് ജംഗ്ഷനിൽ കാർ ബൈക്കിലിടിച്ച് റിട്ടയേഡ് അധ്യാപകരായ വരന്തരപ്പിള്ളി തോട്ട്യാന്‍ വീട്ടില്‍ ഈനാശു, പറപ്പൂക്കര മുത്രത്തിക്കര എലിഞ്ഞിക്കാടൻ ജോസ് എന്നിവരാണ് മരിച്ചത്.

 

ഇന്ന് പുലർച്ചെയുണ്ടായ മറ്റൊരു അപകടത്തിൽ പാലക്കാട് ഒലവക്കോട് റോഡിൽ കാൽപ്പാത്തിക്ക് സമീപം നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ കാർ ഇടിച്ചുകയറി പെരിന്തൽമണ്ണ സ്വദേശിയായ മസറോൾ മരിച്ചു. പെരിന്തൽമണ്ണയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ.

 

പുലർച്ചെ രണ്ട് മണിയോട് കൂടെ ഉണ്ടായ അപകടത്തിൽ ആലപ്പുഴ ചേർത്തലയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറി ഇടുക്കി സ്വദേശിയായ സംഗീത് മരിച്ചു. സംഗീത്തിനൊപ്പം സഞ്ചരിച്ച ജ്യോതിഷിനെ ഗുരുതരമായ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.