Saturday 30 May 2020




കോവിഡ് 19: അമേരിക്കയിൽ നാല് മലയാളികൾ മരിച്ചു

By Sooraj Surendran.08 Apr, 2020

imran-azhar

 

 

ന്യൂയോർക്ക്: കൊറോണ വൈറസ് ബാധായെ തുടർന്ന് അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു. ന്യൂയോർക്ക് റോക്‌ലാൻഡിൽ തൃശൂർ സ്വദേശി ടെന്നിസൺ പയ്യൂർ(82), ടെക്സസിൽ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാൻഡർ സാബു എൻ. ജോണിന്‍റെ മകൻ പോൾ (21), ന്യൂയോർക്ക് ഹൈഡ് പാർക്കിൽ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ഫിലഡൽഫിയയിൽ താമസിക്കുന്ന കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64) എന്നിവരാണ് മരിച്ചത്. ഇതോടെ വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 24 ആയി. കൊറോണ വൈറസ് ബാധ മൂലം അമേരിക്കയിൽ 12,854 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം കൊറോണ ബാധിതരുടെ ഏണ്ണം 4 ലക്ഷം കടന്നു.