By Sooraj Surendran.02 Dec, 2018
പാരിസ്: ഫ്രാൻസിൽ ആഭ്യന്തര പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സർക്കാർ ആലോചന. ലോഹദണ്ഡുകളും കോടാലികളുമായി മഞ്ഞ ഉടുപ്പ് ധരിച്ച് തെരുവിലിറങ്ങിയ യുവാക്കൾ മധ്യ പാരിസിൽ വ്യാപക അക്രമമാണ് അഴിച്ചുവിടുന്നത്. മുഖം മറച്ചെത്തിയ ഇവർ വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. ജീവിതച്ചെലവും ഇന്ധന നികുതിയും കൂടുന്നതാണ് പ്രതിഷേധത്തിന് കാരണം. 412 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് സമാധാനപരമായി സമരം നടത്തുന്നവരെ ചർച്ചക്ക് ക്ഷണിച്ചതായി സര്ക്കാർ വക്താവ് ബെഞ്ചമിൻ ഗ്രിവക്സ് അറിയിച്ചു.