Wednesday 19 September 2018



കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

By Sooraj Surendran.01 Jan, 1970

imran-azhar

 

 

കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണത്തിന് പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസിനെതിരെ കുറവിലങ്ങാട് പോലീസ് കേസെടുത്തു. പ്രമുഖ മാധ്യമങ്ങൾക്കാണ് സഭ കന്യാസ്ത്രീയുടെ ചിത്രം നൽകിയത്. എന്നാൽ ജനങ്ങൾക്ക് മനസിലാകും വിധം പ്രസിദ്ധീകരിച്ചാൽ സഭ ഉത്തരവാദിയാകില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് വൈക്കം ഡിവൈഎസ്പിക്ക് കന്യാസ്ത്രീയുടെ സഹോദരൻ പരാതി നൽകിയിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് പോലീസ് സഭക്കെതിരെ കേസെടുത്തത്.