Tuesday 16 October 2018



ചോദ്യം ചെയ്യൽ നാളെയും തുടരും; അറസ്റ്റ് തീരുമാനം നാളെ ഉണ്ടാകുമെന്ന് എസ്പി ഹരിശങ്കർ

By Sooraj S.20 Sep, 2018

imran-azhar

 

 

കോട്ടയം: കന്യാസ്ത്രീ നൽകിയ ലൈംഗികാരോപണ പരാതിയിൽ ചോദ്യം ചെയ്യൽ നാളെയും തുടരും. കൂടാതെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം നാളെ തന്നെ ഉണ്ടാകുമെന്ന് എസ്പി ഹരിശങ്കർ പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസത്തെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലും പോലീസിന് കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത്. അതേസമയം നാളെ നടക്കുന്ന ചോദ്യം ചെയ്യൽ വളരെയധികം നിർണ്ണായകമാണ്. ബിഷപ്പ് നൽകുന്ന ഓരോ മൊഴിയും വ്യക്തമായി പരിശോധിച്ച് ശേഷം മാത്രമാകും അറസ്റ്റിലേക്ക് കടക്കുക. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൈക്കോടതിക്ക് മാത്രമാണ് നൽകുന്നതെന്നും,ബിഷപ്പിന്റെ മൊഴിയിൽ അവ്യക്തത എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും എസ് പി ഹരിശങ്കർ വ്യക്തമാക്കി.