Tuesday 19 March 2019


ചോദ്യം ചെയ്യലിൽ താൻ നിരപരാധിയെന്നാവർത്തിച്ച് ഫ്രാങ്കോ മുളയ്ക്കൽ

By Sooraj S.19 Sep, 2018

imran-azhar

 

 

കൊച്ചി: കന്യാസ്ത്രീ നൽകിയ ലൈംഗികാരോപണ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി രണ്ടാംഘട്ട ചോദ്യം ചെയ്യൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടിരിക്കുകയാണ്. ചോദ്യംചെയ്യലിൽ താൻ നിരപരാധിയെന്നാവർത്തിച്ച് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും,ഇതിനു പിന്നിൽ മറ്റെന്തോ ഗൂഢ ലക്ഷ്യം ഉണ്ടെന്നും ഫ്രാങ്കോ മുളയ്ക്കൽ ആരോപിച്ചു. കോട്ടയം എസ്പി ‌ഹരിശങ്കർ,വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യചെയ്യൽ പുരോഗമിക്കുന്നത്. ക്രൈം ബ്രാഞ്ച് ഓഫീസിൽ ശക്തമായ പോലീസ് കാവലാണ് സജ്ജീകരിച്ചിരുന്നത്. കന്യാസ്ത്രീ പരാതിയിൽ പറഞ്ഞിട്ടുള്ള ദിവസങ്ങളിൽ താൻ മഠത്തിൽ താമസിച്ചിട്ടില്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ ചോദ്യചെയ്യലിനിടെ പറഞ്ഞു. എന്നാൽ ബിഷപ്പിന്റെ അറസ്റ്റ് ഉടനെ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.