Wednesday 19 September 2018



ഫ്രഞ്ച് വിനോദ സഞ്ചാരിയുടെ ദുരൂഹ മരണം; കൂട്ടുകാരൻ അറസ്റ്റിൽ

By Sooraj S.01 Jan, 1970

imran-azhar

 

 

തഞ്ചാവൂർ: ഫ്രഞ്ച് വിനോദ സഞ്ചാരിയായ വ്യക്തിയുടെ കത്തിക്കരിഞ്ഞ മൃതദേഹം തഞ്ചാവൂരിനടുത്ത് നിന്നും കണ്ടെത്തി. ഫ്രഞ്ച് പൗരനായ പീയറിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പീയറിന്റെ സുഹൃത്തായ തിരുമുഖനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സ്വർഗാനുരാഗികളാണെന്നാണ് പോലീസ് പറയുന്നത്. അഞ്ചാം തീയതി തിരുമഖന്‍റെ ക്ഷണപ്രകാരം അവികോട്ടയിൽ എത്തിയ പീയർ തിരുമുഖനുമായി മദ്യപിക്കവേ വാക്ക് തർക്കം ഉണ്ടായെന്നും ഇത് പിന്നീട് സംഘർഷത്തിലും കൊലപാതകത്തിലും ചെന്നെത്തിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തിരുമുഖനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.