Tuesday 19 February 2019


വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​വ​രെ കേ​ര​ള​ത്തി​ൽ ക​ന​ത്ത​ മ​ഴ​യ്ക്ക് സാ​ധ്യ​ത​

By BINDU PP .11 Jun, 2018

imran-azhar

 


തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെവരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് പടിഞ്ഞാറൻ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. അറബിക്കടലിന്‍റെ മധ്യകിഴക്ക് ഭാഗത്തും മധ്യപടിഞ്ഞാറ് ഭാഗത്തും തെക്കു പടിഞ്ഞാറ് ഭാഗങ്ങളിലും കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.