Sunday 18 April 2021




60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ തിങ്കളാഴ്ച മുതല്‍; 45 നു മുകളിലുള്ള രോഗികള്‍ക്കും ലഭിക്കും

By Rajesh Kumar.24 Feb, 2021

imran-azhar

 

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍. മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കും.

 

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സീന്‍ സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ ലഭ്യമാണ്.

 

10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക.

 

സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന് പണം നല്‍കേണ്ടിവരും. വാക്‌സീന്‍ നിര്‍മാതാക്കളുമായും ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷം തുക ആരോഗ്യ മന്ത്രാലയം തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.