Wednesday 28 June 2017

തൃശൂരില്‍ തിങ്കളാഴ്ച മുതല്‍ നഴ്സുമാരുടെ സമരം

By praveen prasannan.19 Jun, 2017

imran-azhar

തൃശൂര്‍: ജില്ലയില്‍ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. നേഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദ്ദേശവും ബലരാമന്‍ വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളും നടപ്പിലാക്കണമെന്നാണ് ആവശ്യം.

യുണൈറ്റഡ് നേഴ്സസ് അസോസിയേഷ്ണാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം ബാധിക്കാത്ത വിധം ആവശ്യത്തിന് ജീവനക്കാരെ നല്‍കിക്കൊണ്ടായിരിക്കും സമരം.

ഇതുവരെ സംസ്ഥാനത്തെ 158 സ്വകാര്യ ആശുപത്രികളില്‍ സമരത്തിന് നോട്ടീസ് നല്‍കി കഴിഞ്ഞു. അവശേഷിക്കുന്ന ആശുപത്രികളില്‍ തിങ്കളാഴ്ച നോട്ടീസ് നല്‍കും.

ആദ്യ ഘട്ടത്തില്‍ തൃശൂരില്‍ സമരം ചെയ്യുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ 27ന് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം മറ്റ് ജില്ലകളില്‍ സമരം നടത്തണോ എന്ന് തീരുമാനിക്കും.

കുറഞ്ഞ വേതനം 20000 രൂപയാക്കണമെന്നാണ് ആവശ്യം.