Saturday 06 June 2020




പാചക വാതക വിലയിൽ വർധനവ്

By online desk .08 Dec, 2019

imran-azhar

 

 

ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചക വാതകത്തിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു. ഇതു മൂലം ഡല്‍ഹിയിലും മുംബൈയിലും യഥാക്രമം 13.5 രൂപയും 14 രൂപയും വര്‍ദ്ധിക്കുമെന്ന് ഇന്‍ഡേന്‍ ബ്രാന്‍ഡില്‍ എല്‍പിജി വിതരണം നടത്തുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഇപ്രകാരം സബ്‌സിഡിയില്ലാത്ത എല്‍പിജി നിരക്കുകള്‍ ഡല്‍ഹിയില്‍ സിലിണ്ടറിന് 695 രൂപയായും മുംബൈയില്‍ 665 രൂപയായി വര്‍ദ്ധിച്ചു. നവംബറില്‍ വില യഥാക്രമം 681.5 രൂപയും 651 രൂപയുമായിരുന്നു. കേരളത്തിലെ ശരാശരി എല്‍പിജി വില 14.2 കിലോഗ്രാമിന് 647.5 രൂപയാണ്. കൊല്‍ക്കത്തയിലും ചെന്നൈയിലും സബ്സിഡിയില്ലാത്ത എല്‍പിജി നിരക്ക് സിലിണ്ടറിന് 76 രൂപ വീതം ഉയര്‍ന്ന് യഥാക്രമം 706 രൂപയും 696 രൂപയും ആയി. പ്രതിമാസ വിലയിലെ നാലാമത്തെ വര്‍ദ്ധനവാണിത്. നിലവില്‍ ഒരു വര്‍ഷം ഒരു വീടിന് 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകള്‍ സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നുണ്ട്. ഇതില്‍ കൂടുതല്‍ എണ്ണം വേണമെങ്കില്‍ ഉപഭോക്താവ് വിപണിവില നല്‍കി വാങ്ങണം. സര്‍ക്കാര്‍ സബ്‌സിഡി ഓരോ മാസവും വ്യത്യാസപ്പെടും. രാജ്യാന്തര ബഞ്ച്മാര്‍ക്ക്, വിദേശനാണ്യ വിനിമയ നിരക്ക് എന്നിവയാണ് എല്‍പിജി വിലകളിലെ മാറ്റങ്ങളും സബ്സിഡിയുടെ അളവും നിര്‍ണ്ണയിക്കുന്നത്.