Monday 06 December 2021




ആര്യന് ബർഗറുകളുമായി ഗൗരി ഖാനെത്തി, തടഞ്ഞു; എൻസിബി നൽകിയത് പൂരി-ബാജി, ദാല്‍ -ചോറ്, പറാത്ത -കറി വിഭവങ്ങൾ

By സൂരജ് സുരേന്ദ്രന്‍.06 Oct, 2021

imran-azhar

 

 

മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിക്ക് ഇടയില്‍ അറസ്റ്റിലായ ബോളിവുഡ് താരം ആര്യൻ ഖാന് ഭക്ഷണവുമായെത്തിയ മാതാവ് ഗൗരി ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥർ തടഞ്ഞു.

 

മകന്റെ ഇഷ്ടവിഭവങ്ങളായ മഗ്‌ഡൊണാള്‍സിന്റെ ബർഗറുകളുമായി എത്തിയതായിരുന്നു ഗൗരി ഖാൻ. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഭക്ഷണം നൽകുന്നത് എൻസിബി ഉദ്യോഗസ്ഥർ തടയുകയായിരുന്നു.

 

പകരം ആര്യൻ ഖാനും, മറ്റ് കൂട്ടുപ്രതികൾക്കും പൂരി-ബാജി, ദാല്‍ -ചോറ്, പറാത്ത -കറി തുടങ്ങിയ വിഭവങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

 

വഴിയോരക്കടകളിലാണ് ഇവർക്കുള്ള ഭക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. ആര്യൻ ഖാൻ വായിക്കാനായി ശാസ്ത്ര പുസ്തകങ്ങൾ ആവശ്യപ്പെട്ടതായും എൻസിബി അറിയിച്ചു.

 

ആര്യന്‍, അര്‍ബാസ്, മുണ്‍മുണ്‍ ധമേച്ച എന്നിവരെ വ്യാഴാഴ്ച വരെയാണ് എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍വിട്ടത്.