Sunday 31 May 2020




രണ്ടുവർഷത്തെ ശമ്പളം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകി ഗൗതം ഗംഭീര്‍

By online desk .02 Apr, 2020

imran-azhar

ഡൽഹി : കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ വൈറസ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നിരവധി പേരാണ് സഹായവാഗ്ദാനവുമായി എത്തുന്നത് . ഇപ്പോഴിതാ സഹായം പ്രഖ്യാപിച്ച്‌ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍.

രണ്ടു വര്‍ഷത്തെ ശമ്പളം പൂര്‍ണ്ണമായും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് ഗംഭീര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഒരു മാസത്തെ ശമ്പളം നല്‍കും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.


രാജ്യത്തെ ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് കരകയറ്റുവാൻ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ ആവശ്യമാണെന്ന് ഗംഭീർ പറഞ്ഞു. "ജനങ്ങൾ ചോദിക്കുന്നത് രാജ്യം ഞങ്ങൾക്കായി എന്ത് ചെയ്യുമെന്നാണ്. എന്നാൽ യഥാർഥ ചോദ്യം രാജ്യത്തിനായി നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിുമെന്നാണ്," ഗംഭീർ ട്വിറ്ററിൽ കുറിച്ചു. "


അതേസമയം, നേരത്തെ ഡല്‍ഹിയിലെ ആശുപത്രികളിലേക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ അദ്ദേഹത്തിന്റെ എംപി ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.