Sunday 31 May 2020




കോവിഡ് 19: രണ്ട് വര്‍ഷത്തെ ശമ്പളത്തിന് പുറമെ 1 കോടി രൂപ സഹായം നൽകി ഗൗതം ഗംഭീർ

By Sooraj Surendran .06 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ വൈറസ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നിരവധി പേരാണ് സഹായവാഗ്ദാനവുമായി എത്തുന്നത്. ഇതിൽ കായികതാരങ്ങളും മുൻപന്തിയിലുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍ തന്റെ രണ്ട് വര്‍ഷത്തെ ശമ്പളം സംഭാവന നൽകിയിരുന്നു. ഇപ്പോഴിതാ ഇതിന് പുറമെ 1 കോടി രൂപ കൂടി സംഭാവന നൽകിയിരിക്കുകയാണ് താരം. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ എം.പി ഫണ്ടില്‍ നിന്നുമാണ് താരം തുക അനുവദിച്ചത്. രണ്ടാഴ്ച മുന്‍പും ഗംഭീര്‍ എംപി ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഇതേ ആവശ്യത്തിനായി വീണ്ടും 50 ലക്ഷം രൂപ കൂടി അനുവദിച്ചത്. എന്നാല്‍ താന്‍ അനുവദിച്ച 50 ലക്ഷം രൂപ വാങ്ങാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ കനത്ത ഈഗോ സമ്മതിച്ചില്ലെന്നും ഗംഭീർ പ്രതികരിച്ചു. മാസ്‌കുകളും ഏറ്റവും അത്യാവശ്യമുള്ള ഉപകരണങ്ങളും ഈ തുക ഉപയോഗിച്ച് വാങ്ങണമെന്നും ഗംഭീർ സർക്കാരിനോട് ആവശ്യപ്പെട്ടു.