Wednesday 03 June 2020




കോവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്ക് വീണ്ടും 50 ലക്ഷം രൂപ അനുവദിച്ച് ഗൗതം ഗംഭീർ

By Sooraj Surendran .07 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും, ലോക്സഭാ അംഗവുമായ ഗൗതം ഗംഭീർ 50 ലക്ഷം രൂപ കൂടി അനുവദിച്ചു. നേരത്തെ തന്റെ രണ്ട് വർഷത്തെ ശമ്പളവും, ഇതിന് 50 ലക്ഷം രൂപ വീതം (1 കോടി രൂപ) രണ്ട് തവണയായി അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് വീണ്ടും 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധ വസ്തുക്കൾ വാങ്ങാൻ പണമില്ലെന്ന ഡൽഹി സർക്കാരിന്റെ പ്രസ്താവനയെ തുടർന്നാണ് സഹായഹസ്തവുമായി വീണ്ടും താരം രംഗത്തെത്തിയത്. ഡൽഹിയിലെ സർക്കാർ ആശുപത്രികൾക്കായാണ് 50 ലക്ഷം രൂപ എംപി പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചത്. ഈസ്റ്റ് ഡൽഹിയിൽനിന്നുള്ള എംപിയാണ് ഗൗതം ഗംഭീർ.