Thursday 21 September 2017

അഞ്ച് വര്‍ഷത്തിനിടെ 298 ഇന്ത്യാക്കാര്‍ക്ക് പൌരത്വം നല്‍കി: പാകിസ്ഥാന്‍

By praveen prasannan.21 Aug, 2017

imran-azhar

ഇസ്ളാമബാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാകിസ്ഥാനിലേക്ക് കുടിയേറിയ 298 ഇന്ത്യാക്കാര്‍ക്ക് പൌരത്വം നല്‍കിയെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം. നിയമസഭയില്‍ ഒരു അംഗത്തിന്‍റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അവകാശപ്പെട്ടത്.

2012 മുതല്‍ 2017 ഏപ്രില്‍ വരെ ഉള്ള കണക്കാണിത്. 2012~ 48, 2013ല്‍ 75, 2014ല്‍ 76 എന്നിങ്ങനെയാണ് പാക് പൌരത്വം നേടിയവരുടെ എണ്ണം. 2015ല്‍ പതിനഞ്ച് പേര്‍ക്കാണ് പൌരത്വം നല്‍കിയത്. ഇത് 2016ല്‍ 69 ആയി ഉയര്‍ന്നു.

ഈ വര്‍ഷം ഇതിനകം 15 പേര്‍ക്ക് പൌരത്വം നല്‍കി. ഇന്ത്യ, ബംഗ്ളാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പാകിസ്ഥാനില്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നും പാക് അവകാശപ്പെട്ടു.