Monday 22 October 2018



ഗംഗാ സംരക്ഷണത്തിനായി നാല് മാസത്തോളം നിരാഹാരം; ജി.​ഡി അ​ഗ​ർ​വാ​ൾ അന്തരിച്ചു

By Sooraj S.11 Oct, 2018

imran-azhar

 

 

ന്യൂ ഡൽഹി: ഗംഗാ നദിയുടെ സംരക്ഷണം ആവശ്യപ്പെട്ട് മാസങ്ങളോളമായി നിരാഹാരസമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകനായ ജി ഡി അഗർവാൾ മരിച്ചു. ഗംഗാ നദിയുടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി നിയമനിർമ്മാണം ഉണ്ടാക്കണമെന്നായിരുന്നു അഗർവാളിന്റെ ആവശ്യം. എന്നാൽ അധികൃതർ അഗർവാളിന്റെ ആവശ്യം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല തുടർന്ന് നാല് മാസത്തോളമായി നിരാഹാരം നടത്തി വരുകയായിരുന്നു. തുടർന്ന് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ഹൃദയാഘാദത്തെ തുടർന്നായിരുന്നു അന്ത്യം. 109 ദിവസമാണ് അഗർവാൾ നിരാഹാരം അനുഷ്ഠിച്ചത്. നിരാഹാര ദിവസങ്ങളിൽ ഗംഗാ ജലവും തേനും ചേർത്ത പാനീയമാണ് അഗർവാൾ ഭക്ഷിച്ചിരുന്നത്. എന്നാൽ അധികൃതരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് അഗർവാൾ പാനീയവും ഉപേക്ഷിക്കുകയായിരുന്നു. സ്വാമി ജ്ഞാന സ്വരൂപ് സാനംദ് എന്നായിരുന്നു അഗർവാൾ അറിയപ്പെട്ടിരുന്നത്.