Monday 04 July 2022




ശ്രീക്ക് ബുക്കര്‍ പ്രൈസ് ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലിക്ക്

By Priya.27 May, 2022

imran-azhar

ശ്രീക്ക് ബുക്കര്‍ പ്രൈസ് സ്വന്തമാക്കി ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി.ആദ്യമായാണ് ഹിന്ദിയില്‍ നിന്നുള്ള പരിഭാഷയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്.ഗീതാഞ്ജലിയുടെ ടൂം ഓഫ് സാന്‍ഡ് എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഡെയ്സി റോക്ക് വെല്‍ എന്ന പുസ്തകമാണ് പരിഭാഷ ചെയ്തത്.ഗീതാജ്ഞലിയും ഡെയ്സി റോക്ക്വെല്ലും സമ്മാനത്തുകയായ 50,000 യൂറോ പങ്കിട്ട് എടുക്കും.

 


ഇന്ത്യ വിഭജനവുമായി ബന്ധപ്പെട്ട് എഴുതപ്പെട്ട നോവലാണ് ടൂം ഓഫ് സാന്‍ഡ്. ഭര്‍ത്താവ് മരിച്ചതോടെയുണ്ടായ ഏകാന്തത മറികടന്ന് വൃദ്ധ ജീവിതം തിരിച്ചിപിടിക്കുന്നതാണ് നോവലിന്റെ പ്രമേയം. വിഭജന കാലത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും സ്ത്രീ പുരുഷ ബന്ധങ്ങളുടെ സങ്കീര്‍ണതകളും നോവല്‍ കൃത്യമായി പറയുന്നുണ്ടെന്ന്് ജൂറി വിലയിരുത്തി.

 

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിയായ ഗീതാജ്ഞലി ശ്രീ നാല് നോവലുകളും ഒട്ടേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്. ബ്രിട്ടണിലോ അയര്‍ലണ്ടിലോ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകങ്ങളാണ് ബുക്കര്‍ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.