Friday 16 November 2018


18 കാരിയെ കാണാനില്ല; പരാതിയുമായി രക്ഷിതാക്കൾ

By Sooraj S.21 Jun, 2018

imran-azhar

 

 

കുമ്പള: അച്ഛനമ്മമാർ ജോലിക്കുപോയി മടങ്ങിവരുമ്പോൾ മകളെ കാണാനില്ല. തുടർന്നാണ് പരാതിയുമായി രക്ഷിതാക്കൾ പോലീസ് സ്റ്റേഷനിൽ എത്തിയത്. ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. ഇവർ ജോലിക്ക് പോകുന്ന സമയം മകൾ വീട്ടിലുണ്ടായിരുന്നു എന്നാണ് പെൺകുട്ടിയുടെ മാതാവ് പറയുന്നത്. എന്നാൽ തിരികെയെത്തുമ്പോഴാണ് കാണാനില്ലെന്ന വിവരം അറിയുന്നത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുബണൂര്‍ അഗര്‍ത്തിമൂലയിലാണ് ഇവർ താമസിക്കുന്നത്. ഇവിടെ നിന്നുമാണ് കുട്ടിയെ കാണാതായതും. കുമ്പള പോലീസിനാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതല.