Friday 24 September 2021




രാജ്യതലസ്ഥാനത്ത് വീണ്ടും ബലാത്സംഗകൊല; കൊല്ലപ്പെട്ട ഒമ്പതുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

By Preethih.04 Aug, 2021

imran-azhar


രാജ്യതലസ്ഥാനത്ത് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയായ ദളിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഞായറാഴ്ചയാണ് ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതു വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.

 


പ്രതികളായ ഉയര്‍ന്ന ജാതിക്കാരെ സംരക്ഷിക്കാന്‍ ദില്ലി പൊലീസ് കൂട്ടുനിന്നെന്ന് കുട്ടിയുടെ അച്ഛനും അമ്മയും ആരോപിച്ചു. ബന്ധുക്കളെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ തന്നോട് പറഞ്ഞത് ഒരേയൊരു കാര്യം മാത്രമാണ്, കുടുംബത്തിന് നീതി കിട്ടിയിട്ടില്ല. നീതിയല്ലാതെ മറ്റൊന്നും ആ കുടുംബം ആവശ്യപ്പെടുന്നില്ല എന്നും ഞാന്‍ കുടുംബവുമായി സംസാരിച്ചു. അവര്‍ക്ക് നീതിയല്ലാതെ മറ്റൊന്നും വേണ്ട. നീതി ലഭിച്ചില്ലെന്നും സഹായിക്കണമെന്നും അവര്‍ പറഞ്ഞു. അതിനാൽ താൻ ഒപ്പമുണ്ടാകും. നീതി കിട്ടും വരെ അവര്‍ക്കൊപ്പം തുടരും ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

 


തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ, ദില്ലി കന്‍റോണ്‍മെന്‍റിന് സമീപത്തുള്ള പുരാനി നംഗലില്‍ അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ ഒമ്പത് വയസ്സുകാരി പെണ്‍കുട്ടിക്കാണ് നിഷ്ഠൂരമായ മരണത്തിന് കീഴടങ്ങേണ്ടി വന്നത്. പുരാനി നംഗല്‍ ശ്മശാനത്തിലെ പൂജാരിയും സഹായികളായ മൂന്ന് പേരും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു.

 


ഒമ്പതുകാരി ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇതിനോടകം വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് നടന്ന ഇത്തരമൊരു ക്രൂര സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന കൂട്ട ബലാത്സംഗത്തിന് സമാനമായ ക്രൂരകൃത്യമാണ് ഡല്‍ഹിയിലും അരങ്ങേറിയതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. സംഭവം നടന്ന ഡല്‍ഹി കന്റോണ്‍മെന്റിലെ നങ്കല്‍ നിവാസികള്‍ ഞായറാഴ്ച രാത്രി മുതല്‍ പ്രതിഷേധ സമരത്തിലാണ്.