Friday 24 May 2019


മുസാഫര്‍നഗറില്‍ ലിഫ്റ്റ് ചോദിച്ചെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

By anju.19 Apr, 2019

imran-azhar

മുസാഫര്‍നഗര്‍: ലിഫ്റ്റ് ചോദിച്ചെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. ലിഫ്റ്റ് ചോദിച്ച 22 വയസുകാരിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവും സുഹൃത്തുക്കളും ചേര്‍ന്നു പീഡനത്തിന് ഇരയാക്കുകയായിരുന്നു.


കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖാന്‍ദര്‍വാലി ഗ്രാമത്തിലാണ് സംഭവം. മരുന്നുവാങ്ങാനുള്ള പണം എടുക്കാനായി ബാങ്കിലേക്ക് പോയ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം സംഘം കടന്നുകളഞ്ഞു. യുവതിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനുള്ള നീക്കം പോലീസ് ആരംഭിച്ചു.