Sunday 09 December 2018


ബസിൽ തനിക്ക് നേരിട്ട ദുരനുഭവം വിഡിയോയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയിലൂടെ പെണ്‍കുട്ടി പങ്കുവച്ചു

By Abhirami Sajikumar.31 Mar, 2018

imran-azhar

 

തുറന്ന കെഎസ്ആര്‍ടിസി ബസില്‍ അതും വനിതാ കണ്ടക്ടര്‍ ജോലി ചെയ്യുന്ന ബസില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് യുവാവ്. ഒരു പെണ്‍കുട്ടിയെ നോക്കിയാണ് ഇയാള്‍ ഏറെ നേരം അശ്ലീല ചേഷ്ടകള്‍ കാണിച്ചത്. കോഴിക്കോട് നിന്നും അടിവാരത്തേക്കുള്ള യാത്രയിലാണ് കെഎസ്ആർടിസി ബസിൽ തനിക്ക് നേരിട്ട ദുരനുഭവം വിഡിയോയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയിലൂടെ പെണ്‍കുട്ടി പങ്കുവച്ചത്.  മിനിറ്റുകളോളം അറപ്പുളവാക്കുന്ന അശ്ലീല ചേഷ്ടകളുമായി തുടര്‍ന്നെന്നു മാത്രമല്ല, ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ നോക്കി ആംഗ്യം കാട്ടിയാണ് ഇയാള്‍ കടന്നു പോയത്.വിഡിയോ ചുവടെ;

 

 

വിഡിയോക്കൊപ്പമുള്ള ആ കുറിപ്പ് ഇങ്ങനെ;

ഇന്ന് കോഴിക്കോട് നിന്നും അടിവാരത്തേക്ക് കെഎസ്ആര്‍ടിസി ബസ്സിൽ യാത്രപോകുമ്പോൾ എനിക്കുണ്ടായ ഒരു അനുഭവം. സീറ്റിൽ നിന്ന് എണീച്ചു രണ്ട് കൊടുക്കുമ്പോൾ തന്നെ ഓടികളഞ്ഞു. മാക്സിമം ഷെയർ ചെയ്തു ഈ മാന്യനെ തിരിച്ചറിയാൻ സഹായിക്കുമോ..? ഫസ്റ്റ് കമന്റിൽ കുറച്ചു ഇമേജ് കൂടി ഉണ്ട് സഹായിക്കുമല്ലോ സുഹൃത്തുക്കളെ....