Friday 24 September 2021




കോതമംഗലത്ത് കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

By സൂരജ് സുരേന്ദ്രന്‍.30 Jul, 2021

imran-azhar

 

 

കോതമംഗലം: നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി.

 

കണ്ണൂര്‍ സ്വദേശി മാനസയാണ് രാഖില്‍ എന്ന യുവാവിന്റെ വെടിയേറ്റ് മരിച്ചത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖില്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

 

കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനാണ്.

 

കോളേജിനടുത്തുള്ള വീട്ടില്‍ പേയിങ് ഗസ്റ്റായാണ് താമസം. രാഖിൽ വെള്ളിയാഴ്ച ഉച്ചയോടെ സംഭവസ്ഥലത്തെത്തി മാനസയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

 

രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലേക്ക് മാറ്റി.

 

രാഖിൽ നേരത്തെയും മാനസയെ ശല്യം ചെയ്തിരുന്നു. പ്രണയം നിരസിച്ചതാണോ കൊലപാതകത്തിൽ കലാശിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് ശേഖരിക്കുകയാണ്.