Tuesday 17 September 2019




വിദ്യാര്‍ത്ഥിനി ചാലിയാര്‍ പുഴയില്‍ ചാടി; ഫയര്‍ഫോഴ്‌സും സംഘവും തെരച്ചില്‍ തുടരുന്നു

By anju.27 Jun, 2019

imran-azhar

 

കോഴിക്കോട്: പന്തീരാങ്കാവില്‍ ചാലിയാര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിനിയെ കാണാതായി. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും സ്‌കൂബാ ഡൈവിംഗ് സംഘവും തെരച്ചില്‍ നടത്തുന്നു.

 

രാവിലെ 11.30 ഓടെയാണ് വിദ്യാര്‍ഥിനി പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയത്. പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടുന്നത് ലോറി ഡ്രൈവറാണ് കണ്ടത്. ഇയാളാണ് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചത്. ചാടിയ വിദ്യാര്‍ഥിനിയുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.