Monday 25 October 2021




അഫ്ഗാനിൽ പെൺകുട്ടികൾക്കും പഠിക്കാം; തീരുമാനം ഉടനെന്ന് താലിബാൻ

By Vidya Lekshmi.21 Sep, 2021

imran-azhar

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സ്കൂളുകളിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച അന്തിമ ഘട്ടത്തിലാണെന്ന് താലിബാൻ. പെൺകുട്ടികളെ വൈകാതെ തന്നെ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കുമെന്നും അത് എത്രയും പെട്ടെന്ന് തന്നെ ഇത് യാഥാർഥ്യമാകുമെന്നും താലിബാൻ വക്താവ് സൈബുള്ളാ മുജാഹിദ് പറഞ്ഞു.

 

അഫ്ഗാനിസ്താനിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസങ്ങളിൽ നിന്ന് പെൺകുട്ടികളെ വിലക്കിക്കൊണ്ട് ആൺകുട്ടികൾക്ക് മാത്രമായി സ്കൂളുകൾ തുറന്നിരുന്നു.

 

എല്ലാ പുരുഷ അധ്യാപകരും 7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികളും സ്കൂളുകളിലേക്ക് വരണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.