Wednesday 18 July 2018

ജിഎന്‍പിസി: അന്വേഷണം ഗള്‍ഫിലേക്ക് എക്സൈസ് വകുപ്പ്

By BINDU PP.10 Jul, 2018

imran-azhar

 

 

തിരുവനന്തപുരം: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണത്തെ ചൊല്ലി ജി.എന്‍.പി.സി ഗ്രൂപ്പും അഡ്മിനും എക്സൈസ് വകുപ്പിന്റെ നീരിക്ഷണത്തിലാണ്. ക്സൈസ് ഗള്‍ഫ് രാജ്യങ്ങളിലും അന്വേഷിക്കും.ഗള്‍ഫിലെ ചില ഹോട്ടലുകളില്‍ ജി.എന്‍.പി.സിയുടെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.ജി.എന്‍.പി.സിയുടെ അഡ്മിന്‍മാരായ 38 പേര്‍ക്കെതിരെയാണ് എക്സൈസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ നിലവില്‍ 10 പേര്‍ മാത്രമാണ് അഡ്മിന്‍മാരായുള്ളത്.ഇതില്‍ സജീവമായിട്ടുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. സംഭവത്തില്‍ പൊലീസും കേസെടുത്തിട്ടുണ്ട്.പൊലീസ് ഹൈടെക് സെല്ലില്‍ നിന്നുള്ള ചില വിവിരങ്ങള്‍ കൂടി ലഭിച്ച ശേഷമെ തുടര്‍ അന്വേഷണം സാധ്യമാവൂ എന്ന് റേഞ്ച് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ പറഞ്ഞു.