Thursday 26 April 2018

ഗോവയില്‍ പാലം തകര്‍ന്ന് 50ലേറെ പേര്‍ നദിയില്‍ വീണു, ഒരു മൃതദേഹം കണ്ടെത്തി

By praveen prasannan.19 May, 2017

imran-azhar

പനാജി: ഗോവയില്‍ നടപ്പാലം തകര്‍ന്ന് അന്പതിലധികം പേര്‍ പുഴയില്‍ വീണു. ഒരാളുടെ മൃതദേഹം കണ്ടെത്തി.

നിരവധി പേര്‍ക്ക് പരിക്കേറ്റു. കര്‍ക്കോറം, ഗ്രാമത്തിലാണ് സംഭവം. സന്വോര്‍ദം പുഴയിലേക്കാണ് പാലം തകര്‍ന്ന് ആള്‍ക്കാര്‍ വീണത്.

പോര്‍ച്ചുഗീസ് കാലത്ത് നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. പാലത്തില്‍ നിന്നും ചാടയോ ആത്മ്ഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്താന്‍ അഗ്നിശമന സേന ശ്രമിക്കവെയാണ് പാലം തകര്‍ന്നത്.

രക്ഷാപ്രവര്‍ത്തനം കാണാന്‍ പാലത്തില്‍ എത്തിയവരാണ് നദിയില്‍ വീണത്. ചിലര്‍ നീന്തി രക്ഷപ്പെട്ടു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ നടക്കുന്നു.