Friday 28 January 2022




ഇലക്ട്രിക് കാർ വാങ്ങുന്നവർക്ക് മൂന്ന് ലക്ഷം സബ്സിഡി; പ്രഖ്യാപനവുമായി ഗോവ സർക്കാർ

By vidya.05 Dec, 2021

imran-azhar

പനാജി : ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജനങ്ങൾക്ക് ഓഫർ പ്രഖ്യാപനവുമായി ഗോവ സർക്കാർ.വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരും നീതിആയോഗ് സി ഇ ഒയും പങ്കെടുത്ത പരിപാടിയിലാണ് ഗോവ ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷൻ പോളിസിയിലെ വിവരങ്ങൾ പങ്കുവച്ചത്.

 

ഗോവയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് പുതിയ നയത്തിന്റെ ഉദ്ദേശം.ഗോവയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും വരുന്ന അഞ്ച് വർഷം റോഡ് നികുതി ഒഴിവാക്കും.

 

ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഫോർ വീലർ ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഈ പോളിസിയിൽ ഉൾപ്പെടുന്നു. ഇരുചക്ര വാഹനങ്ങൾക്ക് 30 ശതമാനം സബ്സിഡിയും മുച്ചക്ര വാഹനങ്ങൾക്ക് 40 ശതമാനം സബ്സിഡിയും സംസ്ഥാന സർക്കാർ നൽകും.

 

എന്നാൽ കാറുകൾക്ക് 3 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. ഇത് ആദ്യം രജിസ്റ്റർ ചെയ്യുന്ന നിശ്ചിത എണ്ണം വാഹനങ്ങൾക്കാവും ലഭിക്കുക.ഗോവയിൽ ഓരോ 25 കിലോമീറ്ററിലും സർക്കാർ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുമെന്നും പുതിയ പോളിസിയിൽ പറയുന്നു.