Friday 14 August 2020




തലസ്ഥാനത്ത് വീണ്ടും സ്വർണവേട്ട: 1.45 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി

By Web Desk.13 Jul, 2020

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രാജ്യസുരക്ഷയുടെ വെല്ലുവിളിയുയർത്തിയ നയതനന്ത്ര സ്വർണക്കടത്ത് നടത്തിന് ദിവസങ്ങൾക്ക് ശേഷമാണ് കസ്റ്റംസ്സ് വീണ്ടും സ്വർണം പിടിച്ചെടുത്തിരിക്കുന്നത്. ദുബായിൽ നിന്നെത്തിയ മൂന്ന് പേരടങ്ങുന്ന സംഘത്തിൽ നിന്നും 1.45 കിലോഗ്രാം സ്വർണമാണ് അധികൃതർ പിടികൂടിയത്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി എത്തിയ തമിഴ്നാട് സ്വദേശികളാണ് അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമം നടത്തിയത്. അതേസമയം തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിന്റെയും, സന്ദീപിന്റെയും കസ്റ്റഡി അപേക്ഷയിൽ വിധി ഇന്നുണ്ടാകും.