Friday 24 September 2021




സ്വർണക്കടത്ത് ; മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തു

By online desk .15 Jul, 2020

imran-azhar

 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റുകൾ . മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി ജലാൽ , മലപ്പുറം സ്വദേശികളായ അംജത് അലി , മുഹമ്മദ് ഷാഫി എന്നിവരെയാണ് അറസ്റ് ചെയ്തത്. ഇവർ സ്വർണകടത്തിൽ വലിയ നിക്ഷേപം നടത്തിയിരുന്നവരാണെന്നാണ് കസ്റ്റംസിന്റെ വിശദീകരണം .

കേസിൽ നേരത്തെ അറസ്റ്റ് ചെയ്ത കെ ടി റമീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് തുടർ അറസ്റ്റുകൾ ഉണ്ടായത്. തുടർന്നും അറസ്റ്റുകൾ ഉണ്ടാവുമെന്നും അറസ്റ്റിലായവർക്കെല്ലാം സ്വര്ണക്കടത്തിൽ നിർണായക പങ്കുണ്ടെന്നുമാണ് കസ്റ്റംസ് നൽകുന്ന സൂചന.

അറസ്റ്റിലായ മൂന്നുപേർ കേരളത്തിലെത്തുന്ന സ്വർണത്തിന് കച്ചവടം ഉറപ്പ്പിക്കുകയും വിതരണം ചെയ്യുകയും ഇതിനുവേണ്ട ഫണ്ട് കണ്ടെത്തുകയും ചെയ്യുന്നത് ഇവരാണ് എന്നാണ് സൂചന. അറസ്റ് ചെറുത്ത മൂന്നുപേരെയും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങക്കായുള്ള കോടതിയിൽ ഹാജരാക്കും