Friday 14 August 2020




കരിപ്പൂരിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

By online desk .15 Jul, 2020

imran-azhar

 


കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കിലോ യിലധികം വരുന്ന സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ വിമാനത്തിലുണടായിരുന്ന രണ്ടുപേരിൽ നിന്നാണ് ദ്രവരൂപത്തിലാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം പിടിച്ചെടുത്തത്. ഇവർ സ്വർണക്കടത്ശൃംഘലയിലെ കണ്ണികളാണോ ഇവരെന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

 

കൂടാതെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസവും സ്വർണം പിടിച്ചെടുത്തിരുന്നുസംസ്ഥാനത്ത് സ്വര്ണക്കടത്തുമാറ്റി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഊർജിതർഹമാക്കുന്നതിനിടയിലാണ് വീണ്ടും അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത് . സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.