Friday 14 August 2020




കോൺസുലേറ്റ് സ്വർണക്കടത്ത്: സ്വപ്നയുടെ ഉന്നത ബന്ധങ്ങൾ, കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു

By Sooraj Surendran.07 Jul, 2020

imran-azhar

 

 

ന്യൂ ഡൽഹി: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങളെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ആദ്യം ശാസ്തമംഗലത്തെ എയർ ട്രാവൽസിൽ ജീവനക്കാരിയായിരുന്ന സ്വപ്ന പിന്നീട് എയ‍ർ ഇന്ത്യാ സാറ്റ്സിലെത്തി. അവിടെ നിന്നാണ് യുഎഇ കോൺസുലേറ്റ് ജനറലിൻറെ പ്രൈവറ്റ് സെക്രട്ടറിയായുള മാറ്റം. പ്ലസ് ടു വിദ്യാഭ്യാസം മാത്രം കൈമുതലായുണ്ടായിരുന്ന സ്വപ്നയുടെ ബിസിനസ് രംഗത്തെ വളർച്ച ചുരുങ്ങിയ നാളുകൾ കൊണ്ടായിരുന്നു. തലസ്ഥാനത്തെ വൻകിട വ്യവസായികളുമായും, ഉന്നതന്മാരുമായും അടുത്ത ബന്ധം സ്ഥാപിച്ചു.

 

സ്വപ്ന പതിച്ചതും വളർന്നതുമെല്ലാം ഗൾഫിലാണ്. നഗരത്തിലെ കണ്ണായ സ്ഥലത്ത് വലിയൊരു കെട്ടിടനിർമ്മാണത്തിനും സ്വപ്ന തുടക്കം കുറിച്ചതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തായതോടെ ഒളിവിലാണ് സ്വപ്ന. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പല ഉന്നത ബന്ധങ്ങളും പുറത്തു കൊണ്ടുവരാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.