Wednesday 12 August 2020




ആദ്യ സൈറൺ മുഴങ്ങി; ഗോൾഡൻ കായലോരം പൊളിക്കൽ 15 മിനിറ്റ് വൈകും, കണ്ട്രോൾ റൂം മാറ്റി സ്ഥാപിച്ചു

By Sooraj Surendran .12 Jan, 2020

imran-azhar

 

 

കൊച്ചി: മരടിൽ അന്തിമ വിധി കാത്ത് നാലാമൻ ഗോൾഡൻ കായലോരം. ഫ്ലാറ്റിലെ അവസാന ഘട്ട പരിശോധനകൾ പൂർത്തിയായി. ആദ്യ സൈറൺ മുഴങ്ങി. ഫ്ലാറ്റ് പൊളിക്കുന്നത് 15 മിനിറ്റ് വൈകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ. 51 മീറ്ററാണ് ഗോൾഡൻ കായലോരം ഫ്ലാറ്റിന്റെ ഉയരം. ഗോൾഡൻ കായലോരം വ്യത്യസ്ത രീതിയിലാകും പൊളിക്കുകയെന്ന് ജെറ്റ് ഡിമോളിഷൻസ് എം.ഡി. ജോ ബ്രിക്മാൻ പറഞ്ഞു. 15 കിലോ സ്ഫോടക വസ്തുവാണ് തകർക്കാൻ ഉപയോഗിക്കുന്നത്. വളരെയേറെ വെല്ലുവിളി ഉയർത്തുന്ന ദൗത്യമാണ് ഗോൾഡൻ കായലോരം പൊളിക്കുക എന്നത്. ഫ്ളാറ്റിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അങ്കണവാടിക്ക് യാതൊരുവിധ കേടുപാടും സംഭവിക്കാതിരിക്കുകയെന്നതാണ് പ്രധാന വെല്ലുവിളി. വെള്ളച്ചാട്ടം പോലെ ഗോൾഡൻ കായലോരം തകർക്കുക വ്യത്യസ്ത രീതിയിലായിലായിരിക്കും. ആദ്യ മൂന്ന് ഫ്ളാറ്റുകളുടെയും പൊളിക്കൽ പ്രക്രിയ നൂറ് ശതമാനം വിജയകരമായാണ് പൂർത്തിയാക്കിയത്. നിലവിൽ അങ്കണവാടി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. എച്ച്ടുഒ പോലെ തന്നെ അവശിഷ്ടം കായലിൽ വീഴില്ല, സമീപ കെട്ടിടങ്ങൾക്കു കേടും വരില്ലെന്നാണ് ജെറ്റ് ഡിമോളിഷൻസ് എം.ഡി. ജോ ബ്രിക്മാന്റെ അവകാശവാദം.