Tuesday 22 September 2020




രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കില്ല ; സീറോ അക്കാദമിക് ഇയർ ആക്കുന്ന കാര്യം പരിഗണയിൽ

By online desk .11 Aug, 2020

imran-azhar

 

ഡൽഹി: രാജ്യത്ത് വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടിയില്ല . നിലവിലെ സാഹചര്യം അനുകൂലമെല്ലെന്നാണ് വിദ്യാഭ്യാസമന്ത്രാലത്തിന്റെ വിലയിരുത്തൽ . ഇന്നലെ ചേർന്ന യോഗമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയത് . കൂടാതെ ഈ അക്കാദമിക വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനും ആലോചന നടക്കുന്നുണ്ട് .

 

 

അതേസമയം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 23 ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. 871 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,257 ആയി.